ജുബൈൽ: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ അറബിക് മീഡിയം സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഖുർആൻ പാരായണ-മനഃപാഠ മത്സരത്തിൽ സ്വദേശികളെ പിന്നിലാക്കി മലയാളി വിദ്യാർഥിനി അപൂർവ നേട്ടം കൈവരിച്ചു.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി അഞ്ചാം സെക്കൻഡറി സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിനി ഫാത്വിമ അർശദ് വകയിൽ ആണ് സൗദി കിഴക്കൻ പ്രവിശ്യതലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇത് രണ്ടാം തവണയാണ് ഫാത്വിമ ഈ നേട്ടം സ്വന്തമാക്കുന്നത്.
അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ ജുബൈലിൽനിന്ന് ദേശീയ തലത്തിലുള്ള മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ഫാത്വിമ.
ജുബൈൽ ഇൻഡസ്ട്രിയൽ കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഫാക്കൽറ്റിയായ മലപ്പുറം അരീക്കോട് സ്വദേശി അർഷദ് വകയിൽ, ഷാമില കൈതയിൽ എന്നിവരുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.