Posted On
date_range Updated On
date_range മലയാളി നഴ്സ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി നഴ്സ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ദല്ല ആശുപത്രിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിൽ രാജിമോൾ (32) ആണ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഒരു മാസം മുമ്പാണ് രാജിമോൾ നാട്ടിൽ നിന്ന് പുതിയ വിസയിൽ ജോലിക്ക് എത്തിയത്. പിതാവ്: രാമചന്ദ്രൻ, മാതാവ്: വിജയമ്മ, ഭർത്താവ്: എം.ആർ. അഖിൽ.
മൃതദേഹം നാട്ടിൽ അയക്കാനുള്ള നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റിയാസ് സിയാംകണ്ടം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.