ജിദ്ദ: അസുഖ ബാധിതയായ മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു. ജിദ്ദ എം.ബി.എൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സ്വദേശി സനു മൻസിലിൽ എം.ബി. സനൂജിെൻറ മകൾ റയ്യ സനൂജ് (ഒമ്പത്) ആണ് മരിച്ചത്. ഹൈപർ തൈറോയിഡ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിെൻറ മകൾ മിനിയാണ് മാതാവ്. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് സഹോദരിയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് റുവൈസിലെ കുട്ടികൾക്കുള്ള മഖ്ബറയിൽ ഖബറടക്കി. പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹി ഷാനവാസ് തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.