Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മലയാളി നഴ്സ് സൗദിയിൽ മരിച്ചു
അൽഅഹ്സ: കോവിഡ് ബാധിച്ച് മലയാളി നഴ്സ് സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് അൽഅഹ്സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ മരിച്ചത്. മൂന്നാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ന്യുമോണിയ മൂർഛിച്ചതും ശ്വാസ തടസവും മരണ കാരണമായി. ഭർത്താവ്: ജോസ്. രണ്ട് മക്കളാണുള്ളത്. ഭർത്താവും ഒരു കുട്ടിയും അൽഅഹ്സയിൽ ഒപ്പമുണ്ട്. മക്കളിൽ ഒരാൾ നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.