Posted On
date_range Updated On
date_range സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
ബുറൈദ: സൗദിയിൽ വാഹനം മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ നഴ്സ് മരിച്ചു. അടൂർ സ്വദേശി ശിൽപ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ബുറൈദക്കടുത്ത് അൽ ഖസീമിൽ ബദായ ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ദുബൈയിലുള്ള ഭർത്താവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പുറപ്പെട്ടതായിരുന്നു.
റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അൽ ഖലീജിന് സമീപം ഇവർ സഞ്ചരിച്ച വാഹനം കീഴ്മേൽ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.