??????

വാഹനവുമായി കച്ചവടത്തിന് പോയ മലയാളിയെ കാണാനില്ലെന്ന് പരാതി 

ജുബൈൽ: കമ്പനി വാഹനവുമായി കച്ചവടത്തിന് പോയ കൂടെപോയ മലയാളി യുവാവിനെയും പാകിസ്​താൻ പൗരനേയും കാണാനില്ലെന്ന് പരാതി. ശീതള പാനീയങ്ങളും പാക്കറ്റ് ഭക്ഷണവും വിൽക്കുന്ന പ്രമുഖ സൗദി കമ്പനിയിലെ സെയിൽസ്​മാൻ നാദാപുരം സ്വദേശി ഷാജഹാൻ (40), പാകിസ്​താനി വസാഖ് ഹുസൈൻ ഷാ (28) എന്നിവരെയാണ്​ വാഹനമുൾപ്പടെ കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും സാധങ്ങൾ വാഹനത്തിൽ കയറ്റി കമ്പനിയിൽ നിന്നും ജുബൈലിലേക്ക് പുറപെട്ടതാണ്. എന്നാൽ ജുബൈലിൽ എത്തുകയോ തിരിച്ചു കമ്പനിയിൽ ചെല്ലുകയോ ചെയ്തിട്ടില്ല.

ഇരുവരെയും കാണാതായതോടെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ഷാജഹാ​െൻറ ഫോൺ സ്വിച്ച് ഓഫാണ്​. വസാഖി​െൻറ ഫോൺ റിങ് ചെയ്തതായി കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. അവർ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോൺ ബുറൈദ ഭാഗത്താണെന്ന് മനസിലാക്കാൻ കഴിഞ്ഞു. പിന്നീട് രണ്ട് ഫോണുകളും പ്രവർത്തന രഹിതമായി.

ദമ്മാമിൽ നിന്ന് പുറപ്പെടുമ്പോൾ വാഹനത്തിൽ 3,000 റിയാൽ വിലമതിക്കുന്ന സാധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ​ൈകവശവും അധികം പണം ഉണ്ടായിരുന്നില്ലെന്ന്​ പറയപ്പെടുന്നു. കമ്പനിയധികൃതർ പൊലീസിന്​ പരാതി നൽകി. ഷാജഹാൻ അഞ്ചുവർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.

Tags:    
News Summary - malayalee missing-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.