ഖമീസ് മുശൈത്ത്: അഹദ് റുഫൈദയില്‍ മനാസില്‍ എസ്റ്റാബ്ലിഷ്മെൻറിന് കീഴില്‍ ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശുക്കൂറിനെ പത്തു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സ്പോൺസർ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഖമീസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷുക്കൂർ ഒാടിച്ച വാഹനം ഖമീസ് ഖാലിദിയയില്‍ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഈ മാസം ഒമ്പതിനാണ് സ്പോൺസർ മാനിഎ മുഹമ്മദ് അല്‍ഹുമൈദിയെ
അവസാനമായി വിളിച്ചത്. കച്ചവടത്തിനുവേണ്ട സാധനങ്ങള്‍ വാങ്ങാൻ പോവുകയാണെന്നും പിറ്റേന്ന് കാണാമെന്നുമാണ് അവസാനം ഫോണിൽ പറഞ്ഞത്.
വാന്‍സെയില്‍സ്മാനായി ജോലി നോക്കി വരികയായിരുന്നു. സ്പോൺസറുമായി ശുക്കൂറും ഭാര്യ സഹോദരന്‍ നസീബും വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സ്പോൺസറുടെ മേശയില്‍ നിന്ന് പാസ്പോര്‍ട്ട് കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകാരുടെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ ഇയാൾ നാട്ടിലെത്തി എന്നാണ് വിവരം ലഭിച്ചതെന്ന് സ്പോൺസർ പറഞ്ഞു. അതെ സമയം ഇഖാമ പരിശോധിച്ചപ്പോള്‍ സൗദിയിൽ തന്നെയുള്ളതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.