മ​ല​ർ​വാ​ടി ജു​ബൈ​ൽ ‘നൂ​റു​ൽ ഈ​ദ്’ സം​ഗ​മം

ജു​ബൈ​ലി​ൽ കു​രു​ന്നു​ക​ൾ​ക്കാ​യി മ​ല​ർ​വാ​ടി ‘നൂ​റു​ൽ ഈ​ദ്’ സം​ഗ​മം

ജു​ബൈ​ൽ: പ്ര​വാ​സ​ലോ​ക​ത്തെ കു​രു​ന്നു​ക​ൾ​ക്കാ​യി മ​ല​ർ​വാ​ടി ജു​ബൈ​ൽ ചാ​പ്റ്റ​ർ ‘നൂ​റു​ൽ ഈ​ദ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ​ദ് ആ​ഘോ​ഷ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ൽ ദി​വാ​ൻ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

റി​ദ മെ​ഹ്റി​ൻ, റി​ഫ നു​റീ​ൻ എ​ന്നി​വ​രു​ടെ ഖി​റാ​അ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പ്ര​മു​ഖ ലൈ​ഫ് കോ​ച്ച് സ​ഫ​യ​ർ മു​ഹ​മ്മ​ദ് കു​ട്ടി​ക​ൾ​ക്കാ​യി ഈ​ദ് സ​ന്ദേ​ശം കൈ​മാ​റി. കു​രു​ന്നു​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ക​ലാ​വി​രു​തും തൊ​ട്ട​റി​ഞ്ഞ പ​രി​പാ​ടി​യി​ൽ, കു​ട്ടി​ക​ൾ സ്വ​യം ത​യ്യാ​റാ​ക്കി​യ മ​നോ​ഹ​ര​മാ​യ ഈ​ദ് കാ​ർ​ഡു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി ഡി​സൈ​ന​ർ​മാ​ർ ഒ​രു​ക്കി​യ മെ​ഹ​ന്ദി കോ​ർ​ണ​റും ച​ട​ങ്ങി​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി.

മ​ല​ർ​വാ​ടി റ​മ​ദാ​ൻ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

ത​നി​മ സാം​സ്കാ​രി​ക വേ​ദി ജു​ബൈ​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ നി​യാ​സ് നാ​ര​ക​ത്ത്, അ​സി​സ്​​റ്റ​ൻ​റ് കോ​ഓ​ഡി​നേ​റ്റ​ർ റ​ഫീ​ന ന​സീ​ബ്, മെൻറ​ർ​മാ​രാ​യ ഷി​ബി​ന മ​ക്കാ​ർ, സ​ഹീ​റ, ഷ​ബു നി​ഷാ​ദ്, ഫി​ദ ന​സീ​ഫ, ഫാ​സി​ല റി​യാ​സ്, ഡോ. ​ആ​യി​ഷ, സ​മ്രീ​ന തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് നൗ​റീ​ൻ ന​സീ​ബ് സ്വാ​ഗ​ത​വും റ​സി​ൻ റ​ഹ്‌​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malarwadi 'Noorul Eid' gathering for children in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.