മലർവാടി, സ്റ്റുഡന്റസ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിന്ന്.

മലർവാടി, സ്റ്റുഡന്റസ് ഇന്ത്യ ഇഫ്താർ സംഗമം

ജിദ്ദ: സൗത്ത് സോൺ മലർവാടി, സ്റ്റുഡന്റസ് ഇന്ത്യ കുട്ടികളുടെ സംയുക്ത ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിട്യൂട്ടിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. കെ.ടി. അബൂബക്കർ, അബൂ ത്വാഹിർ എന്നിവർ റമദാൻ സന്ദേശം നൽകി.

നേരത്തെ മലർവാടി കുട്ടികൾക്കായി സംഘടിപ്പിച്ച ബാലോത്സവം പോസ്റ്റർ ഷെയർ സ്റ്റാറ്റസ് വ്യൂ, റമദാൻ മുന്നൊരുക്കം തുടങ്ങിയ മത്സരങ്ങളിലെയും സ്റ്റുഡന്റസ് ഇന്ത്യ അംഗങ്ങൾക്കായി നടത്തിയ പവർ പോയിന്റ് പ്രസന്റേഷൻ, ഉപന്യാസ രചന, ലോകകപ്പ് ഫുട്ബാൾ പ്രവചനം തുടങ്ങിയ മത്സരങ്ങളിലെയും വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനദാനം നടത്തി.

എസ്.എം. നൗഷാദ്, എ. നജ്മുദ്ധീൻ, സഫറുള്ള മുല്ലോളി, റഹീം ഒതുക്കുങ്ങൽ, മുഹമ്മദ് കുട്ടി, ഹസീബ്, സുബൈദ മുഹമ്മദ് കുട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാദിഖലി തുവ്വൂർ സ്വാഗത ഭാഷണവും പി. അബ്ദുൽ സലീം ഉപസംഹാരവും നടത്തി. നൗഷാദ് നിടോളി, സി.എച്ച്. റാഷിദ്, അബ്ദുൽസലാം, മുഹ്സിന നജ്മുദ്ധീൻ, റീന മുഷ്താഖ്, ഷംലീന ഷഫീഖ്, റനീഷ അഷ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.