കോവിഡ്: മലപ്പുറം സ്വദേശി അൽഖർജിൽ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അൽഖർജിൽ മരിച്ചു. മലപ്പുറം പാങ്ങ് അയ്യത്ത് പറമ്പ് സ്വദേശി കാരാട്ട് പറമ്പൻ കുഞ്ഞി മൊയ്‌ദീൻ (55) ആണ് മരിച്ചത്​. കോവിഡ് ബാധിച്ച് അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു.

പച്ചക്കറി മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം അഞ്ചു വർഷമായി സൗദിയിലുണ്ട്​. മൂന്നു വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞറമു. മാതാവ്: സൈനബ. ഭാര്യ: ഖദീജ, മക്കൾ: സെമീന, സാജിദ, ഫാത്വിമ ഷിംന, ഫാത്വിമ സൻഹ, ഫാത്വിമ റിഷ. മരുമക്കൾ: റാഷിദ്‌, ഫൈസൽ.

ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽ​െഫയർ വിങ്​ രംഗത്തുണ്ട്.

 

News Summary - Malappuram native died at Saudi after Cocvid conformed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.