കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു. പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവംപുറം സ്വദേശി മുഹമ്മദ് ശരീഫ് (50) ആണ്​ മരിച്ചത്​. ഒരാഴ്ച്ച മുമ്പ് ശക്തമായ 
ശ്വാസതടസ്സം മൂലം ദമ്മാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായി സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് അറിയിച്ചു. 

Tags:    
News Summary - Malappuram native died in damam-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.