അവസാനത്തെ മലയാളി ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി നൽകിയ യാത്രയയപ്പ്
അവസാന മലയാളി ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി യാത്രയയപ്പ് നൽകി
മക്ക: ഹജ്ജ്കർമം നിർവഹിച്ച് മക്കയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്രയായ അവസാന തീർഥാടകസംഘത്തിന് മക്ക കെ.എം.സി.സി യാത്രയയപ്പ് നൽകി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വന്ന 304 അംഗ സംഘത്തിനാണ് യാത്രയയപ്പ് നൽകിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് 21ാമത്തെ വിമാന സർവിസിൽ എത്തിയതായിരുന്നു ഈ സംഘം. ഞായറാഴ്ച രാവിലെ എട്ടിന് ബിൽഡിങ് നമ്പർ 205ൽനിന്നാണ് സംഘം യാത്രതിരിച്ചത്.
കേരള വളന്റിയർ ക്യാപ്റ്റൻ പി.കെ. മുഹമ്മദ് ഷഫീഖ് വളന്റിയർമാരായ മുഹമ്മദ് റഊഫ്, മുഹമ്മദ് ഫാരിസ്, തമിഴ്നാട് വനിത വളന്റിയർ നിജാമ എന്നിവർ യാത്രയിൽ കൂടെയുണ്ട്. യാത്രയയപ്പ് സംഗമത്തിന് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, കേരള ഹജ്ജ് കമ്മിറ്റി മെംബർ ഡോ. ഐ.പി. അബ്ദുസലാം എന്നിവരും മക്ക കെ.എം.സി.സിയുടെ വളന്റിയർമാരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.