Posted On
date_range Updated On
date_range മക്ക അവാലിയിൽ തീപിടിത്തം; മൂന്നുപേർ ആശുപത്രിയിൽ
മക്ക: മക്കയിലെ അവാലിയിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്കാണ് സംഭവം. ഇരുനില താമസ കെട്ടിടത്തിലെ താഴത്തെ മുറിയിലാണ് തീപടർന്നതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽശരീഫ് പറഞ്ഞു. കടുത്ത പുകപടലം കാരണം താമസക്കാരെ മാറ്റി. മൂന്ന് പേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.