‘മൈവ’ റിയാദ് ഇഫ്താര്‍ സംഗമത്തിൽ ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകുന്നു
റിയാദ്: മാഹി നിവാസികളുടെ കൂട്ടായ്മയായ ‘മൈവ’ റിയാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അൽമാസ് ഹാളില്‍ നടന്ന ഇഫ്താറില്‍ നൂറിലധികം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഇഹാൻ ജഫ്ഷീദിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം പ്രസിഡന്റ് ആരിഫ് ഉദ്ഘാടനംചെയ്തു.
ജനറല്‍ സെക്രട്ടറി അമീൻ, എക്സിക്യൂട്ടിവ് മെംബർ നിഫ്രാസ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മൈവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഈ വര്‍ഷം സ്പെഷല്‍ പ്രോജക്ട് ടീമിന്റെ നേതൃത്വത്തില്‍ 300 റമദാന് കിറ്റുകള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസം, വീടു നിർമാണം, പെൻഷൻ എന്നീ ഇനങ്ങളിലായി 13.5 ലക്ഷം രൂപ സഹായങ്ങൾ നൽകി.
ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി. ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് മൈവ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്കി സി.എച്ച്. സലീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.