ജിദ്ദ: മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരളത്തിലെ മുഴുവൻ മതപ്രസ്ഥാനങ്ങളും രംഗത്തിറങ്ങാൻ തയാറാവണമെന്ന് ജിദ്ദ പി.സി.എഫ് അഭ്യർഥിച്ചു. അഞ്ചു വർഷം മുമ്പ് സുപ്രീംകോടതി ബാംഗ്ലൂർ വിടരുതെന്ന നിബന്ധനയിൽ ജാമ്യം നൽകിയപ്പോൾ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന ആവശ്യം പാലിക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പ് കൊടുത്തിരുന്നു.എന്നാൽ അതിന് വിരുദ്ധമായി പ്രോസിക്യൂഷൻ കേസ് അനിശ്ചിതമായി നീട്ടുകയായിരുന്നു. രോഗങ്ങളാലും ശാരീരിക അസ്വസ്ഥതകളാലും അലട്ടുന്ന മഅ്ദനി ദിവസവും കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ചതുകൊണ്ടാണ് ആരോഗ്യനില വഷളായതെന്ന് പി.സി.എഫ് നേതാക്കൾ പറഞ്ഞു.
മഅ്ദനിയുടെ കാര്യത്തിൽ സമസ്ത ഇടപെടൽ നടത്താത്തത് ഖേദകരമാണ്. ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം അബൂബക്കർ മുസ്ലിയാർ, ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള ഇരു സമസ്ത നേതാക്കളും മഅ്ദനിയെ ബംഗളൂരുവിൽ പോയി സന്ദർശിച്ചെങ്കിലും പ്രസ്ഥാനങ്ങൾ മഅ്ദനിക്ക് വേണ്ടി രംഗത്തിറങ്ങാത്തത് ഏറെ പ്രതിഷേധാർഹമാണ്. ദിലീപ് താമരക്കുളം യോഗം ഉദ്ഘാടനം ചെയ്തു. റസാഖ് മാസ്റ്റർ മമ്പുറം, ഹുസൈൻ ഭീമാപള്ളി, കരീം മഞ്ചേരി, ആനീസ് കൊടുങ്ങല്ലൂർ, മൊയ്ദീൻ കോയ ചെമ്മാട്, ലത്തീഫ് മമ്പുറം, ഗഫൂർ കളിയാട്ടുമുക്ക്, ഫക്രുദീൻ പട്ടിക്കാട്, മുഹമ്മദലി മരത്താണി, റഹീം, മൂസ മരുത, ഖാദർ തിരുന്നാവായ എന്നിവർ സംസാരിച്ചു. ഉമർ മേലാറ്റൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
നസീർ കുണ്ടൻചിന സ്വാഗതവും ഉസ്മാൻ താനാളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.