ജിദ്ദ: തനിമ ജിദ്ദ സൗത്ത് സോൺ വനിതവിഭാഗം പുറത്തിറക്കുന്ന ‘സ്നേഹിത’ മാഗസിൻ പ്രകാശനം ചെയ്തു. ശറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. വിനീത പിള്ള, സലീന മുസാഫിറിന് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിച്ചു. മാഗസിൻ സമർപ്പണം നടത്തി ‘സ്നേഹിത’ എഡിറ്റർ ശഹർബാൻ നൗഷാദ് സംസാരിച്ചു. പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അൽവുറൂദ് വൈസ് പ്രിൻസിപ്പൽ ബുഷ്‌റയും മാനവീയം വനിത പ്രസിഡൻറ് ഷിജി രാജീവും സംസാരിച്ചു. നവോദയ കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ശഹീബ ബിലാൽ, തനിമ നോർത്ത് സോൺ വനിത പ്രസിഡൻറ് വി. മുംതാസ്, എഴുത്തുകാരി റജീന നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു.
തനിമ കലാവേദി ടീം അവതരണ ഗാനവും ഹെന്നയും സംഘവും ഖവാലിയും നടത്തി. റബീഅ ഷമീം ഗാനമാലപിച്ചു. ശഹർബാൻ നൗഷാദ്, ഷീജ അബ്ദുൽബാരി, നിഹാൽ അബ്ദുൽബാരി, റജീന ബഷീർ എന്നിവർക്ക് ഉപഹാരം നൽകി. തനിമ ജിദ്ദ സൗത്ത് സോൺ വനിത പ്രസിഡൻറ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ ബാരി സ്വാഗതവും മുഹ്‌സിന കെ.കെ നന്ദിയും പറഞ്ഞു. യുസ്‌റ അഹമദ് ഖിറാഅത്ത് നടത്തി. സുരയ്യ അബ്ദുൽ അസീസ് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.