വി​യ​റ്റ്നാം പ്ര​ധാ​ന​മ​ന്ത്രി ഫാം ​മി​ൻ​ഹ് ചി​ൻ​ഹു​വും ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ ഷെ​ഹിം മു​ഹ​മ്മ​ദും

റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

വി​യ​റ്റ്നാം സ​ന്ദ​ർ​ശി​ക്കാ​ൻ എം.​എ. യൂ​സു​ഫ​ലി​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണം

റി​യാ​ദ്: വി​യ​റ്റ്നാം സ​ന്ദ​ർ​ശി​ക്കാ​ൻ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യെ പ്ര​ധാ​ന​മ​ന്ത്രി ഫാം ​മി​ൻ​ഹ് ചി​ൻ​ഹു ക്ഷ​ണി​ച്ചു. ആ​സി​യാ​ൻ-​ജി.​സി.​സി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഷെ​ഹിം മു​ഹ​മ്മ​ദു​മാ​യി റി​യാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ക്ഷ​ണം അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ അ​തി​ഥി​യാ​യി വി​യ​റ്റ്നാം സ​ന്ദ​ർ​ശി​ക്കാ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി യൂ​സു​ഫ​ലി​യെ പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ച്ച​ത്.

ലു​ലു ഗ്രൂ​പ് വി​യ​റ്റ്നാ​മി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഷെ​ഹിം പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. വി​യ​റ്റ്നാ​മി​ൽ​നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ് നി​ർ​ദേ​ശം അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. എം.​എ. യൂ​സു​ഫ​ലി​യു​ടെ ആ​ശം​സാ​സ​ന്ദേ​ശം ഷെ​ഹിം കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ വി​യ​റ്റ്​​നാം പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ വി​യ​റ്റ്നാം അം​ബാ​സ​ഡ​ർ ഡാ​ങ് ഷു​വാ​ൻ ദു​ങ്, ലു​ലു വി​യ​റ്റ്നാം റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മി​റാ​ഷ് ബ​ഷീ​ർ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - MA to visit Vietnam For Yusuf Ali Prime Minister's invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.