റിയാദിലെ അൽ യാസ്മിൻ ഹൈപ്പർമാർക്കറ്റിൽ നടന്ന ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്ക്’ ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡോ. ആലീസ് ബർട്ട്, ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവർ

സൗദിയിൽ ലുലു ‘ബ്രിട്ടീഷ് ഫുഡ് വീക്കിന്’ തുടക്കം; 3,500ലധികം ഉൽപന്നങ്ങളുമായി വിപുലമായ പ്രദർശനവിപണനം

റിയാദ്: ബ്രിട്ടീഷ് ഭക്ഷ്യവിഭവങ്ങളും പ്രമുഖ ബ്രാൻഡുകളും ഒരുകുടക്കീഴിൽ പരിചയപ്പെടാനും സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കി ഈ വർഷത്തെ ‘ലുലു ബ്രിട്ടീഷ് ഫുഡ് വീക്കിന്’ സൗദി അറേബ്യയിൽ തുടക്കമായി. സൗദിയിലെ പ്രധാന നഗരങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപുലമായ ഉദ്ഘാടന ചടങ്ങുകളാണ് സംഘടിപ്പിച്ചത്.

റിയാദിലെ അൽ യാസ്മിൻ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡോ. ആലീസ് ബർട്ട് മുഖ്യാതിഥിയായി. ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു മാനേജ്‌മെൻറ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് സാംസ്കാരിക തനിമയേകിക്കൊണ്ട് റിയാദ് റെയ്ഗേറ്റ് ഗ്രാമർ ബ്രിട്ടീഷ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രത്യേക കൊയർ ആലാപനം ഏറെ ശ്രദ്ധേയമായി. ജിദ്ദ അസീസ് മാളിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് കോൺസൽ ജനറൽ സെസിൽ എൽ ബെലൈദിയും അൽ ഖോബാറിൽ ബ്രിട്ടീഷ് ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സ്റ്റീഫൻ വൈനർ, സി.ഒ.ഒ ഷോൺ ബാർട്ടൻ എന്നിവരും ചേർന്നാണ് ഫുഡ് വീക്കിെൻറ ഉദ്ഘാടനം നിർവഹിച്ചത്.

ബ്രിട്ടനിലെ പ്രശസ്തമായ ചരിത്രസ്മാരകങ്ങളുടെ മനോഹരമായ മാതൃകകൾ പ്രധാന ഇടനാഴിയിൽ ഒരുക്കിയാണ് റിയാദിലെ ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കളെ ലുലു വരവേൽക്കുന്നത്. ബ്രിട്ടനിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഈ വർഷത്തെ പ്രധാന ആകർഷണം. പ്രീമിയം സാൽമൺ ശേഖരം, പരമ്പരാഗത ബ്രിട്ടീഷ് രുചികളിലുള്ള ബേക്കറി വിഭവങ്ങൾ, ഡെസേർട്ടുകൾ എന്നിവക്കായി പ്രത്യേക സെക്ഷനുകൾ തന്നെയുണ്ട്. കൂടാതെ ചിൽഡ്, ഡയറി, ഫ്രോസൺ ഉൽപന്നങ്ങൾക്കായും ബ്രിട്ടനിലെ പ്രശസ്തമായ ബ്യൂട്ടി ആൻഡ് വെൽനസ് ബ്രാൻഡുകൾക്കായും വിപുലമായ പ്രദർശന-വിപണന പവലിയനുകൾ മേളയിൽ ഒരുക്കിയിരിക്കുന്നു.

ഈ വർഷത്തെ ഫുഡ് വീക്ക് എഡിഷനിൽ ബ്രിട്ടനിലെ 400ഓളം പ്രമുഖ ബ്രാൻഡുകളുടെ 3,500ലധികം പ്രീമിയം ഉൽപ്പന്നങ്ങളാണ് ലുലു വിപണിയിലെത്തിച്ചിരിക്കുന്നത്. സ്നാക്കുകൾ, പാനീയങ്ങൾ, പാക്കറ്റ് പലചരക്ക് സാധനങ്ങൾ, ഡയറി ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങളും ഇതിലുണ്ട്. കൂടാതെ, ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുന്നവർക്കായി ഗുണമേന്മയുള്ള ഓർഗാനിക്, ഗ്ലൂറ്റൻ-ഫ്രീ ഉൽപ്പന്നങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി പ്രമുഖ ബ്രിട്ടീഷ് ബ്രാൻഡുകളുടെ നിരവധി പുതിയ ഉൽപന്നങ്ങൾ ലുലു ആദ്യമായി സൗദി വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു.

ലുലുവിന്‍റെ ബ്രിട്ടീഷ് ഫുഡ് വീക്കിൽ ഇത്രയധികം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഡോ. ആലീസ് ബർട്ട് പറഞ്ഞു. ബ്രിട്ടന്‍റെ പരമ്പരാഗത ഉൽപന്നങ്ങളും പുതിയവയും ഒരുമിച്ച് അവതരിപ്പിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാരബന്ധത്തെയാണ് കാണിക്കുന്നതെന്നും, ബ്രിട്ടീഷ് ബ്രാൻഡുകളുടെ ഗുണനിലവാരവും പാരമ്പര്യവും ആസ്വദിക്കാൻ സൗദിയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിലെ ലുലു ഔട്ട്‌ലെറ്റുകളിൽ ബ്രിട്ടീഷ് ഫുഡ് വീക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ലുലുവിന്‍റെ അടിയുറച്ച പ്രതിബദ്ധതയാണ് ഈ മേള. ബ്രിട്ടനിലെ ബർമിങ്ഹാമിലുള്ള ലുലുവിന്‍റെ പ്രത്യേക സോഴ്സിങ് ആൻഡ് ലോജിസ്റ്റിക്സ് സെൻറർ വഴി തികച്ചും സുഗമമായി, ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഫുഡ് വീക്കിന്‍റെ ഭാഗമായി വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് മികച്ച ഓഫറുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Lulu launches 'British Food Week' in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.