ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍ മദ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ 40 ഓളം മലയാളികള്‍. പിടിയിലാകുന്നവരില്‍ ഏറെയും മലയാളി ചെറുപ്പക്കാരാണ്. തൊഴില്‍ നഷ്ടപ്പെടുന്നവരെ ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്ത് ടാക്‌സി ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്താണ് മലയാളി ഏജൻറുമാരടങ്ങുന്ന ലോബി മദ്യക്കടത്തിന് ഉപയോഗിക്കുന്നത്. പിടിക്കപ്പെട്ടവരില്‍ പലരും അറിയാതെ കെണിയില്‍ അകപ്പെട്ടവരാണ് എന്നാണ് വിവരം.
ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിലന്വേഷകരായി എത്തുന്ന ഡ്രൈവര്‍ വിസയിലുള്ളവർക്കാണ് മദ്യലോബി ടാക്‌സി കമ്പനിയില്‍ ജോലി വാഗ്ദാനം നൽകുന്നത്. വാഹനം മാസ തവണ വ്യവസ്ഥയില്‍ സ്വന്തം പേരില്‍ എടുത്തു നല്‍കും.മോഹിപ്പിക്കുന്ന ശമ്പളവും ട്രിപ്പ് അലവന്‍സും വാഗ്ദാനം ചെയ്യും. യാത്രക്കാരായ ആളുകളെ ബഹ്‌റൈനില്‍ നിന്ന് ദമ്മാമിലേക്കൊ പ്രാന്ത പ്രദേശങ്ങളിലേക്കോ എത്തിക്കലാണ് ജോലി. മദ്യക്കടത്തിന് പിടക്കപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ നിഷാദ് എന്ന ചെറുപ്പക്കാരനാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്.
യാത്രക്കാരെ ഏര്‍പ്പാടാക്കുന്നതും വാഹനത്തില്‍ കയറ്റുന്നതും എല്ലാം ഏജൻററുമാരാണ് എന്ന് നിഷാദ് പറഞ്ഞു. വാഹനവുമായി ബഹ്‌റൈനില്‍ എത്തിയാൽ യാത്രക്കാരെ എടുക്കുവാനെന്ന് പറഞ്ഞ് വാഹനം ഏജൻറുമാര്‍ ഏറ്റെടുക്കും. ശേഷം യാത്രക്കാരുമായാണ് തിരിച്ച് നല്‍കുക. ഈ സമയം ഇവര്‍ നേരത്തെ വാഹനത്തില്‍ തയാറാക്കിയ രഹസ്യ അറയിലോ അല്ലെങ്കില്‍ വാഹനത്തിെൻറ ഇന്ധന ടാങ്കിലോ മദ്യക്കുപ്പികള്‍ ഒളിപ്പിക്കും. തിരിച്ച് ദമ്മാമില്‍ എത്തി യാത്രക്കാരെ ഇറക്കി കഴിഞ്ഞാല്‍ വാഹനം സർവീസ് ചെയ്യാന്‍ എന്ന് പറഞ്ഞ് ഏജൻറുമാർ കൊണ്ടുപോകും. ഇതില്‍ നിന്ന് സാധനങ്ങള്‍ മാറ്റി വാഹനം സർവീസ് ചെയ്ത് തിരിച്ചു നല്‍കും. ഇതാണ് രീതി.
പിടിയിലാകുേമ്പാഴാണ് വിവരം ഡ്രൈവർ അറിയുക. സ്വന്തം പേരിലുള്ള വാഹനത്തില്‍ നിന്ന് പിടിക്കപ്പെടുന്നതിനാല്‍ ഇവരുടെ നിരാപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരും. മാത്രമല്ല പിടിക്കപ്പെടുന്നതോടെ ടാക്‌സി കമ്പനിയും ഇവര്‍ക്കെതിരെ പരാതി നല്‍കുന്നതിനാല്‍ ജയില്‍ വാസം നീണ്ടു പോകും. ഭീമമായ നഷടപരിഹാര തുക കെട്ടിവെക്കേണ്ടിയും വരും. ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരില്‍ പലരും മദ്യക്കടത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞവരാണ്. എന്നാല്‍ ഇവര്‍ക്കെതിരില്‍ വാഹന കമ്പനികള്‍ നല്‍കിയ കേസിലെ നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ സാധിക്കാത്തതിനാലാണ് ജയിലില്‍ തുടരേണ്ടി വരുന്നത് എന്ന് നിഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.