റിയാദ്: ഒരു സർഗ വിസ്മയത്തിെൻറ പേരാണ് ലീന അൽതെൈഖർ. ചെറുകഥ എഴുതാൻ കെൽപ്പില്ലാത്ത പ്രായത്തിൽ നോവലെഴുതി സാഹിത്യ ലോകത്തെ ഞെട്ടിച്ച അറബി പെൺകുട്ടി. സൗദി അറേബ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ നോവലിസ്റ്റ്. പതിനഞ്ചുകാരി സ്കൂൾ വിദ്യാർഥിനി. എഴുത്തിെൻറ ആദ്യ കാൽവെയ്പ് തന്നെ ഇംഗ്ലീഷിലായപ്പോൾ രചിക്കപ്പെട്ടത് പുതുചരിത്രം. 2017ലെ വേനൽക്കാലത്ത് നോവലെഴുതി തുടങ്ങുേമ്പാൾ അവൾക്ക് പ്രായം 14 തികഞ്ഞിേട്ടയുള്ളൂ. കുറച്ചുകാലം മുമ്പ് മനസിൽ കുടിയേറിയ ഒാരാശയത്തെ കടലാസിലേക്ക് പകരുന്ന ജോലി മാത്രമായിരുന്നു അത്. പൂർത്തിയായപ്പോൾ ‘ഫോർഷാഡോ’ എന്ന നോവലായി.
സ്കൂളിൽ പഠനത്തിെൻറ ഭാഗമായി ചെയ്ത ഉപന്യാസരചനയിൽ നിന്നാണ് തുടക്കം. എഴുതിക്കഴിഞ്ഞപ്പോൾ പലതവണ അത് വായിച്ചു. ഒന്നുരണ്ടാവർത്തി കഴിഞ്ഞപ്പോൾ മനസ് പറഞ്ഞു, ‘‘കൊള്ളാമല്ലോ, ഒരു നല്ല നോവലിനുള്ള വിഷയം ഇതിലുണ്ടല്ലോ.’’ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, തുടർന്നെത്തിയ വേനൽക്കാലം മുഴുവൻ എഴുത്തിനായി ചെലവഴിച്ചു.
കഠിനാധ്വാനം ചെയ്യാൻ തയാറുണ്ടോ പ്രായമൊന്നും ഒരു പ്രശ്നമേയല്ലെന്ന് ഇൗ മിടുക്കി പറയുന്നു. സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ എന്തിന് പ്രായം നോക്കണം? ചിലയാളുകെളാക്കെ ഉപദേശിക്കാൻ വരുമായിരുന്നു. നീ വളരെ ചെറിയ കുട്ടിയാണ്. ഇതിപ്പോൾ ചെയ്യാനുള്ളതല്ല. അതിേൻറതായ പ്രായമാകെട്ട. അപ്പോൾ നോവലൊക്കെ എഴുതാം എന്ന അവരുടെ ഉപദേശങ്ങളെ കേട്ടില്ലെന്ന് നടിച്ചു. അതിന് ധൈര്യം തന്നത് ഉപ്പയും ഉമ്മയും പിന്നെ അടുത്ത കൂട്ടുകാരുമാണ്. അവർ ഒപ്പം നിന്ന് ആവേശം പകർന്നു. നിരന്തരം പിന്തുണച്ചു. എഴുത്ത് വേണ്ടെന്ന് വെക്കാൻ തോന്നിയ സന്ദർഭങ്ങളുണ്ടായി. പക്ഷേ, കൂട്ടുകാർ വിട്ടില്ല. മുന്നോട്ടുപോകൂ എന്നവർ നിർബന്ധിച്ചുകൊണ്ടിരുന്നു. അരുതാത്തത് എന്തോ ചെയ്യുന്നു എന്ന നിലയിലുള്ള വിമർശകരുടെ നോട്ടങ്ങളെ അവഗണിച്ചു. മനസും പിന്തുണക്കാരും കാട്ടിയ വഴിയേ യാത്ര തുടർന്നു. തുടക്കത്തിലും പിന്നീട് ഇടയ്ക്കുവെച്ചും എഴുത്തു കഠിനമായി തോന്നിയിരുന്നു. സർഗ സ്തംഭനമാണ് എഴുത്തുകാരെൻറ ഏറ്റവും വഷളൻ ശത്രു എന്ന് കേട്ടിട്ടുണ്ട്. ഇൗ സർഗ വഴിയിൽ ആ ശത്രുവിനെ ഇടയ്ക്കെല്ലാം കണ്ടുമുട്ടി. പക്ഷേ, എതിരിട്ട് മുന്നേറാനായി. എഴുത്തിെൻറ മധ്യത്തിൽ വെച്ച് വല്ലാത്തൊരു പരിഭ്രന്തിയിൽ പെട്ടു.
മുന്നോട്ടുപോകാൻ കഴിയാതെ ചിന്തകൾ കിതച്ചു. പൂർത്തിയായ മുഴുവൻ അധ്യായങ്ങളും കീറിക്കളഞ്ഞു. നേരിയ ഒരിടവേളയെടുത്ത് മനസ് ഒന്ന് ശാന്തമായപ്പോൾ അത് വീണ്ടും എഴുതി. അതിന് ശേഷമാണ് പ്രസിദ്ധീകരിക്കാൻ അയച്ചത്. പുസ്തകമായി പുറത്തിറങ്ങിയപ്പോൾ തിരയടങ്ങി ശാന്തമായ കടലായി നോവലിസ്റ്റ്. അപ്പോഴേക്കും പുറത്തു വലിയൊരു വായനാസമൂഹം അവൾക്ക് ചുറ്റും വളർന്നുകഴിഞ്ഞിരുന്നു. ഒടുവിൽ അവൾ തെൻറ വായനക്കാരെ കാണാനിറങ്ങി. പുസ്തകം വായിച്ച് വിസ്മയഭരിതരായ അനുവാചകരെയാണ് എവിടേയും കണ്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദയിലെ വിർജിൻ മെഗാസ്റ്റോറിൽ നിന്ന് പുസ്തകം വാങ്ങിയവർ അതിൽ അവളുടെ കൈയ്യൊപ്പ് കിട്ടാൻ വരി നിന്നു. ത്രസിപ്പിക്കുന്ന വായനാനുഭവമാണ് നോവൽ പകരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അവസാനം വരെയും ആകാംക്ഷ നിലനിറുത്തുന്നതാണ് കഥാഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.