റമദാൻ അവസാന പത്തിലേക്ക്​ ഉംറ ബുക്കിങ്​ ആരംഭിച്ചു

ജിദ്ദ: റമദാനിലെ അവസാന 10 ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിങ്​ ആരംഭിച്ചു. ഹജ്ജ്-ഉംറ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ബുക്ക്​ ചെയ്യാൻ ‘നുസ്​ക്’​ അല്ലെങ്കിൽ ‘തവക്കൽന സർവിസസ്​’ ആപ്ലിക്കേഷനുകളാണ്​ ഉപയോഗിക്കേണ്ടത്​​. ​​റമദാനായതോടെ ഉംറ​ ബുക്കിങ്ങിൽ​ നല്ല തിരക്കാണ്​ അനുഭവപ്പെടുന്നത്​. തിരക്ക്​ കുറക്കാൻ ഘട്ടങ്ങളായാണ്​ പെർമിറ്റ്​ നൽകി കൊണ്ടിരിക്കുന്നത്​.

ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ പെർമിറ്റ്​ നേടണമെന്ന്​ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾക്ക്​ ഒരു ഉംറക്ക്​ മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവർക്ക്​ ഉംറ കർമങ്ങൾ സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കുന്നതിന്​ അവസരം ലഭിക്കാനാണ്​ ഇത്​.

Tags:    
News Summary - Last 10 Days Ramadan Umrah Booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.