വനിതാബോക്സിങ്: ദുന അൽഗാമിദിക്ക്​ കിരീടം

റിയാദ്: ജോർഡനില്‍ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സൗദി വനിതക്ക് കിരീടം. അന്താരാഷ്​ട്ര തലത്തിൽ മത്സരിക്കുന്ന ഏക സൗദി ​വനിത ബോക്​സറായ ദുന മുഹമ്മദ്​ അൽഗാമിദിയാണ്​ നേട്ടം കൊയ്​തത്​. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളോട് ഏറ്റുമുട്ടിയായിരുന്നു ദുന അല്‍ഗാമിദിയുടെ വിജയം. ജോർഡനിലെ ബൾഖ പ്രവിശ്യയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നോര്‍വെ, ജര്‍മനി, ഈജിപ്ത്, ഫലസ്തീന്‍, ഇറാഖ്, യു.എ.ഇ, കുവൈത്ത്, ലബനാന്‍, ജോർഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞവർഷം നടന്ന അറബ്​ ബോക്​സിങ്​ ചാമ്പ്യൻഷിപ്പിലും സൗദിയെ പ്രതിനിധീകരിച്ച്​ ദുന മത്സരിച്ചിരുന്നു.
Tags:    
News Summary - Ladies Boxing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.