ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് അംഗമായി തെരഞ്ഞെടുക്ക
പ്പെട്ട കെ.വി മുബാറക്കിനെ വലിയോറ സൗഹൃദ വേദി ജിദ്ദ
ഉപഹാരം നൽകി ആദരിച്ചപ്പോൾ
ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കോമേഴ്സിലെ ജ്വല്ലറി വിഭാഗം ബോർഡ് അംഗമായി തെരഞ്ഞെടുത്ത മലപ്പുറം വേങ്ങര വലിയോറ സ്വദേശി കെ.വി മുബാറക്കിനെ ജിദ്ദ വലിയോറ സൗഹൃദ വേദി ആദരിച്ചു. ജ്വല്ലറി ബിസിനസ് രംഗത്ത് പിതാവ് കെ.വി ബാവയുടെ (മലകിയ്യ ജ്വല്ലറി) പാത പിന്തുടർന്നുകൊണ്ട് ബിസിനസ് രംഗത്തേക്ക് വന്ന മുബാറക്, സൗദി പ്രീമിയം ഇഖാമ ലഭിച്ച വ്യക്തിയാണ്. ഈ വർഷത്തെ മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡും മുബാറകിനു ലഭിച്ചിരുന്നു. ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് അംഗത്വം ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാൻ ശ്രമിക്കുമെന്ന് മുബാറക് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ പ്രസിഡന്റ് റഷീദ് പറങ്ങോടത്ത് അധ്യക്ഷത വഹിച്ചു. പി. കുട്ടി മുഹമ്മദ്, നാസർ വടക്കൻ, അലി ഇരുമ്പൻ തുടങ്ങിയവർ സംസാരിച്ചു. ടി.വി ജരീർ സ്വാഗതവും റഹീം മേക്കമണ്ണിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.