???? ??????

കോവിഡ്​: എറണാകുളം സ്വദേശി ഖോബാറിൽ മരിച്ചു

അൽഖോബാർ: കോവിഡ്​ ബാധിച്ച്​ മലയാളി അൽഖോബാറിലെ ആ​ശുപത്രിയിൽ മരിച്ചു. അൽഖോബാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ എറണാകുളം  സ്വദേശി റെജി മാത്യു (45) ആണ്​ പ്രൊകെയർ ആശുപത്രിയിൽ മരിച്ചത്​.

നവോദയ കലാസാംസ്​കാരിക വേദി തുഖ്​ബ കുടുംബവേദി അംഗമായിരുന്നു. ഭാര്യ അജീന ജേക്കബ്  ഖോബാർ അൽജസീറ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു.‌ മക്കളായ എയ്ഞ്ചൽ 12ാം ക്ലാസിലും ആൻ 10ാം ക്ലാസിലും ഈഡൻ, ആദൻ എന്നിവർ നാലാം  ക്ലാസിലും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.

റെജി മാത്യു 23 വർഷമായി സൗദിയിൽ പ്രവാസിയാണ്​. നവോദയ സാംസ്കാരിക വേദി ഈസ്​റ്റേൺ  പ്രൊവിൻസിൻ കമ്മിറ്റി അനുശോചിച്ചു. 

Tags:    
News Summary - ksa covid death_reji mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.