Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
അബഹ: കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60) ഖമീസ് മുശൈത്ത് ജർമൻ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അബഹ ബല്ലസ്മറിൽ 20 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരികെ വന്നത്. ഭാര്യ: ലൈല. മക്കൾ: അതീജത്ത്, ആമിന ബീവി, ആരിഫ, ഹംസിയ. മരുമക്കൾ: നിഷാദ് മിർസബ്, മാലിക്ക്.
ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.