ജിദ്ദ: മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ (60) സ്വക ാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ഷറഫിയയിൽ പ്രവർത്തിക്കുന്ന സൂപ്പർ പ്രിൻറിങ് പ്രസിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരനാണ്.
പിതാവ്: മുഹമ്മദ്, മാതാവ്: ഫാത്തിമ, ഭാര്യ: സാജിത, മക്കൾ: ഹാഷിർ, ഫാത്തിമ സഹവത്ത്, അമൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദ റുവൈസ് മഖ്ബറയിൽ മറവ് ചെയ്യുമെന്ന് സഹോദരനായ മുഹമ്മദ് കുട്ടിയും സഹോദരി ഭർത്താവ് റസാഖും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.