യാംബുവിൽ നടന്ന കെ.എം.സി സി ‘സഹീർ കപ്പ് 2023’ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ
അൽ അയ്ത്താൻ ടീം ട്രോഫിയുമായി
യാംബു: കെ.എം.സി.സി യാംബു ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ‘സഹീർ കപ്പ് 2023’ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അൽ അയ്ത്താൻ ടീം ജേതാക്കളായി. സുൽത്താൻ ബ്രദേഴ്സ് ടീം ആണ് രണ്ടാം സ്ഥാനം നേടിയത്. യാംബു റദ് വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യാംബുവിലെയും പരിസരപ്രദേശങ്ങളിലെയും എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ചു. വിജയികൾ എച്ച്.എം.ആർ കമ്പനി, അറാ അൽ ഖലീജ് കോൺട്രാക്ടിങ് കമ്പനി, ഫൗരി റിയ മണി ട്രാൻസ്ഫർ എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത ട്രോഫികളും സമ്മാനങ്ങളും കരസ്ഥമാക്കി. കെ.എം.സി.സി നാഷനൽ കമ്മിറ്റിയംഗം കെ.പി.എ. കരീം താമരശ്ശേരി, ഫൗരി ബാങ്ക് യാംബു ബ്രാഞ്ച് മാനേജർ ഖാലിദ് അൽ ജൂഹാനി, നാസർ നടുവിൽ, നിയാസ് പുത്തൂർ, അയ്യൂബ് എടരിക്കോട്, അബ്ദുറസാഖ് നമ്പ്രം, അലിയാർ മണ്ണൂർ, അഹ്മദ് ഫസൽ, ഹനീഫ തോട്ടത്തിൽ, ഹമീദ് കൊക്കച്ചാൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. നിസാർ ഉപ്പള, ബഷീർ താനൂർ, ഹനീഫ ഒഴുകൂർ, സുബൈർ ചേലേമ്പ്ര, അലി അഷ്റഫ്, ഹസൻ കുറ്റിപ്പുറം, അർഷദ് പുളിക്കൽ, അബ്ദുറഷീദ് കുന്നത്ത്, ഷബീർ ഹസൻ എന്നിവർ കളി നിയന്ത്രിച്ചു. നിയാസ് പുത്തൂർ സ്വാഗതവും അഹമ്മദ് ഫസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.