കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ കമ്മിറ്റി 'മഹ്റജാൻ 2K25' എന്ന പേരിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വി.പി. മുസ്തഫ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ കമ്മിറ്റി 'മഹ്റജാൻ 2K25' എന്ന പേരിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹറാസാത്ത് വില്ലയിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കായി ചിത്രരചന, കളറിങ്, കായിക മത്സരങ്ങൾ തുടങ്ങിയവ നടന്നു. വനിതകളുടെ പായസ പാചക മത്സരത്തിൽ ഹസീന ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹ്ജറിലെ എട്ട് ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ഊരകം മഹ്ജർ ടീം ഒന്നാം സ്ഥാനം നേടി. ഫൈവ്സ് ഫുട്ബാൾ മത്സരത്തിൽ എഫ്.സി താഴെക്കോട്, ഷിഫ എഫ്.സി മഹ്ജർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂനുസ് താഴെക്കോട്, ഹംസ മണ്ണൂർ, അഷ്റഫ്, സാനു എന്നിവർ ഗാനം ആലപിച്ചു.
ഫാമിലി മീറ്റിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റർ, നേതാക്കളായ മുഹമ്മദ് ബാവ, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, വനിതാ വിങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ഏരിയ ഭാരവാഹികളായ ഇസ്മായിൽ ബാപ്പു വണ്ടൂർ, നാസർ കരിപ്പൂർ, ജലീൽ ചെമ്മല, എം.സി സുഹൈൽ, മുഹമ്മദ് ഒഴുകൂർ എന്നിവർ സംസാരിച്ചു. സലീം മുണ്ടേരി സ്വാഗതവും റിയാസ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മേക്കോത്ത് കോയ, ശിഹാബ് തൂത, ആഷിഖ് പാലോളിപറമ്പ്, ബീരാൻകുട്ടി വയനാട്, നൗഫൽ, ജലീൽ പുൽപ്പാടൻ, വി.കെ ഉസ്മാൻ, നൗഷാദ് പോട്ടാരത്ത്, ജലീൽ കുഴിക്കാടൻ, ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.