Posted On
date_range Updated On
date_range റമദാൻ, പെരുന്നാൾ സഹായം; പൗരന്മാർക്ക് 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്
ജിദ്ദ: സൗദി അറേബ്യയിൽ പൗരന്മാർക്ക് റമദാൻ, പെരുന്നാൾ സഹായമായി 3,000 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്കാണ് ഇത്രയും സംഖ്യ സഹായമായി വിതരണം ചെയ്യുക.
ഒരു കുടുംബത്തിന് ആയിരം റിയാലും ആശ്രിതർക്ക് 500 റിയാലും വിതരണം ചെയ്യാനാണ് നിർദേശം. ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നാണ് അറിയുന്നത്.
റമദാനിൽ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉദാരമായ സഹായം നൽകിയ സൽമാൻ രാജാവിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.