സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദ അൽ-സലാം കൊട്ടാരത്തിൽ ഈദ് നമസ്കാരത്തിൽ

സൽമാൻ രാജാവ്​ അൽ-സലാം കൊട്ടാരത്തിൽ ഈദ്​ നമസ്​കരിച്ചു

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഹറം പള്ളിയിലെയും ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. രാജാവി​െൻറ ഉപദേഷ്​ടാവ് അമീർ ഫൈസൽ ബിൻ സഊദ് ബിൻ മുഹമ്മദ്, ജിദ്ദ ഗവർണർ അമീർ സൗദ് ബിൻ അബ്​ദുല്ല ബിൻ ജലാവി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ എന്നിവരും മന്ത്രിമാരും രാജകുടുംബത്തിൽ പെട്ട നിരവധി പേരും രാജാവിനോടൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു.

കിരീടാവകാശി മക്കയിലെ ഹറം പള്ളിയിൽ ഈദ് നമസ്കാരം നിർവഹിക്കുന്നു

റോയൽ കോർട്ട് ഉപദേഷ്​ടാവ് ഡോ. അബ്​ദുൽ അസീസ് ബിൻ അലി ബിൻ നൂഹി​െൻറ നേതൃത്വത്തിലായിരുന്നു അൽ-സലാം കൊട്ടാരത്തിലെ ഈദ് പ്രാർഥന. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മക്കയിലെ ഹറം പള്ളിയിൽ വിശ്വസികളോടൊപ്പമാണ് ഈദ് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മുതിർന്ന പണ്ഡിതന്മാരെയും ഉന്നതോദ്യോഗസ്ഥരെയും സൈനികരെയും സ്വീകരിച്ച കിരീടാവകാശി അവരൊപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

Tags:    
News Summary - King Salman Eid prayers at Al-Salam Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.