മക്ക: മക്ക മിസ്ഫല ഡിസ്ട്രിക്ടിലെ കിദ്വ വികസന പദ്ധതിക്കുള്ളിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിനും വസ്തുവകകൾ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കുന്നു. ആഗസ്റ്റ് 13ന് കെട്ടിടങ്ങൾ പൊളിക്കലും നീക്കംചെയ്യലും ആരംഭിക്കുമെന്ന് മക്ക, മശാഇർ റോയൽ കമീഷൻ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി അടുത്ത ദിവസങ്ങളിലായി പ്രദേശത്തെ കെട്ടിടങ്ങളിലേക്കുള്ള വെള്ളം, വൈദ്യുതി തുടങ്ങിയ സേവനങ്ങൾ വിച്ഛേദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള കെട്ടിട ഉടമകൾ അപേക്ഷ നൽകുന്നതിനുള്ള സംവിധാനം സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കിദ്വ പ്രദേശത്തെ പൊളിക്കലും നീക്കംചെയ്യലും പുനരാരംഭിക്കുന്നതിനുള്ള തീയതി മക്ക, മശാഇർ റോയൽ കമീഷൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 6,86,05,608 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പൊളിച്ചുനീക്കുന്നത്. മക്കയിലെ ചേരികൾ വികസിപ്പിക്കാനുള്ള സമഗ്ര വികസനപദ്ധതിക്കുള്ളിലാണ് കിദ്വയിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.