ജിദ്ദ: ആസ്റ്റർ മിംസുമായി ചേർന്ന് ഖുൻഫുദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'സ്നേഹപൂർവം കെ.എം.സി.സി' പദ്ധതിക്ക് തുടക്കമായി. സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗമായ പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് മെഡിക്കൽ ആനുകൂല്യം നൽകുന്ന പദ്ധതിയാണിത്. ഖുൻഫുദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ അംഗത്വമുള്ള പ്രവാസികളുടെ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് ആസ്റ്റർ മിംസിന്റെ വയനാട്, കോഴിക്കോട്, കോട്ടക്കൽ, അരീക്കോട് ആശുപത്രികളിൽ മൂന്ന് വർഷത്തേക്ക് വിവിധ കാറ്റഗറികളിലായി പത്ത് മുതൽ മുപ്പത് ശതമാനം വരെ മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കും. കോട്ടക്കൽ മിംസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഖുൻഫുദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് എം.പി. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി ഫൈസൽ ബാബു, മുൻ പ്രസിഡന്റ് സി.എച്ച്. മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ മിംസ് പി.ആർ.ഒമാരായ റിസ്വാൻ, നൗഷാദ് എന്നിവർ ധാരണപത്രം കൈമാറി. മെഡിക്കൽ ഡിസ്കൗണ്ട് കാർഡിനും കൂടുതൽ വിവരങ്ങൾക്കും കെ.എം.സി.സി ഏരിയ കമ്മിറ്റി കോഓഡിനേറ്റർമാരെയോ സെൻട്രൽ കമ്മിറ്റി ഓഫിസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.