റിയാദ്: മലയാളി റിയാദിലെ ബത്ഹയിലെ ഹൃദയാഘാതം മൂലം മരിച്ചു.-പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക ്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) ആണ് മരിച്ചത്.
ബത്ഹയില്‍ മലബാര്‍ ഹോട്ടലിന് സമീപം ഒരു റൂമില്‍ ഒറ്റക്കാണ് ഇദ്ദ േഹം താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നു. പിന്നീട് റൂമില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. നാട്ടില്‍ നിന്ന് ഭാര്യവിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു.
ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പൊലീസെത്തി റൂമിനകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനിത ജസീന്‍ ആണ് ഭാര്യ. മക്കൾ: ജസീൻ, റിയ ജസീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.