കേളി കലാസാംസ്കാരിക വേദി ന്യൂസനാഇയ്യ ഏരിയ ഒമ്പതാമത് സമ്മേളന ലോഗോ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂസനാഇയ്യ ഏരിയ ഒമ്പതാമത് സമ്മേളനം ആഗസ്റ്റ് എട്ടിന് നടക്കും.സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില ന്യൂസനാഇയ്യ ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗവും ഏരിയ ചുമതലക്കാരനുമായ ഷാജി റസാഖ് ഏരിയ സെക്രട്ടറി ഷിബു തോമസിന് കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ താജുദ്ദീൻ, അബ്ദുൽ കലാം, അബ്ദുൽ നാസർ, ഷാമൽ രാജ്, സജീഷ്, സതീഷ് കുമാർ, മധു ഗോപി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, കരുണാകരൻ മണ്ണടി, രാജേഷ് കുമാർ, ബേബി ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.സംഘാടകസമിതി ചെയർമാൻ തോമസ് ജോയി സ്വാഗതവും കൺവീനർ രാജേഷ് ഓണക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.