Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിയായ യാംബു മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
യാംബു: മുൻ പ്രവാസിയും കണ്ണൂർ പാട്ടയം സ്വദേശിയുമായ കയലവളപ്പിൽ അബ്ദുല്ല (49) നാട്ടിൽ നിര്യാതനായി. മൂന്നു വർഷത്തെ ദുബൈ പ്രവാസത്തിന് ശേഷം സൗദിയിലെ യാംബുവിലെത്തിയ അബ്ദുല്ല 14 വർഷം ബിസിനസ് മേഖലയിൽ ജോലി ചെയ്തിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിൽ കഴിയുകയായിരുന്നു.
ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിൽ ശനിയാഴ്ച്ച പുലർച്ചെയായിരുന്നു മരണം. പരേതനായ ചപ്പന്റവിടെ ഇബ്റാഹിം ആണ് പിതാവ്. മാതാവ്: ഫാത്തിമ, ഭാര്യ: നജ്‌മ. മക്കൾ: അനീസ്, നാഫിഅ, ഫാത്തിമ, ആദില. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, എസ്സൻ, അബ്ദുൽ ജബ്ബാർ, മുസ്തഫ, പരേതനായ അബ്ദുസ്സത്താർ, റംലത്ത് അബ്ദുറസാഖ്, നജ്‌മ അഷ്‌റഫ്.
യാംബു കെ.എം.സി.സി നേതാവ് അബ്ദുറസാഖ് നമ്പ്രത്തിന്റെ ഭാര്യ സഹോദരനാണ് അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.