Posted On
date_range Updated On
date_range ഹജ്ജിനെത്തിയ കണ്ണൂർ സ്വദേശി മരിച്ചു
റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബായൻ ചാലിൽ അബ്ദുല്ല (71) എന്നയാളാണ് ബുധനാഴ്ച പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മക്കയിലെത്തി ഉംറ നിർവഹിച്ചതിന് ശേഷം ഇദ്ദേഹം മസ്തിഷ്‌ക്കാഘാത ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. മക്കൾ: ജസീല, ജുമൈല, മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷംസീൽ.
മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക ഐ.സി.എഫ് വെൽഫയർ സമിതി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.