ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ, അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

ക​ണ്ണൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ം

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ 76ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും അം​ഗ​ത്വ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു. മാ​റി​യ ഇ​ന്ത്യ​യി​ൽ പൗ​ര​ന്മാ​രു​ടെ ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വാ​ക്കു​ക​ളും എ​ഴു​ത്തു​ക​ളും എ​ന്താ​ക​ണം, എ​ങ്ങ​നെ​യാ​ക​ണം എ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ സ്ഥി​തി​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ ജ​ന​ത ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ്യ​ൻ മു​ൻ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ ഉ​ദ്ബോ​ധി​പ്പി​ച്ചു. ജി​ദ്ദ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് അ​ടൂ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് മ​ക്രേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​പ​ക നേ​താ​വ് ചെ​മ്പ​ൻ അ​ഹ​മ്മ​ദ്, ഹെ​ൽ​പ് ഡ​സ്ക് ക​ൺ​വീ​ന​ർ അ​ലി തേ​ക്ക്തോ​ട്, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം മു​ജീ​ബ് മു​ത്തേ​ട​ത്ത്, നാ​സ​ർ കോ​ഴി​ത്തൊ​ടി, അ​ഹ്സാ​ബ് വ​ർ​ക്ക​ല, അ​ൻ​വ​ർ ക​ല്ല​മ്പ​ലം, ഷ​മീ​ർ ന​ദ​വി, വ​ർ​ഗീ​സ് ഡാ​നി​യ​ൽ പ​ത്ത​നം​തി​ട്ട, അ​ഷ്‌​റ​ഫ്‌ തൃ​ശൂ​ർ, യൂ​നു​സ് കോ​ട്ടൂ​ർ, ഉ​മ്മ​ർ​ക്കോ​യ, കു​ഞ്ഞു​മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി, അ​യ്യൂ​ബ് പ​ന്ത​ളം, അ​നി​ൽ മു​ഹ​മ്മ​ദ്‌, ആ​സാ​ദ്‌ പോ​രൂ​ർ, പി.​ടി.​എം. ഇ​സ്മാ​യി​ൽ, ഷി​ജു ഇ​രി​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​നി​ൽ കു​മാ​ർ ച​ക്ക​ര​ക്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. റീ​ജ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത്‌ ക​ണ്ണൂ​ർ, പ്ര​വീ​ൺ എ​ട​ക്കാ​ടി​ന് അ​പേ​ക്ഷ​ഫോ​റം ന​ൽ​കി അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൗ​ഷി​ർ ചാ​ലാ​ട് സ്വാ​ഗ​ത​വും റ​ഫീ​ഖ് മൂ​സ ന​ന്ദി​യും പ​റ​ഞ്ഞു. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags:    
News Summary - Kannur District O.I.C.C Independence Day Celebrarion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.