ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​തീ​ശ​ൻ പാ​ച്ചേ​നി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പ്പി​ള്ള കു​മ്പ​ള​ത്ത് സം​സാ​രി​ക്കു​ന്നു

കണ്ണൂർ കോൺഗ്രസ് ഓഫിസിന് സതീശൻ പാച്ചേനിയുടെ പേര് നൽകണം -റിയാദ് ഒ.ഐ.സി.സി

റിയാദ്: കണ്ണൂർ ജില്ലയിലെ ഒരു കർഷക കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലും ആദർശങ്ങളിലും ആകൃഷ്ടനായി കെ.എസ്.യുവിന്റെ കൊടിപിടിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാവാണ് സതീശൻ പാച്ചേനിയെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് അഭിപ്രായപ്പെട്ടു.റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീട് വിറ്റ കാശുകൊണ്ട് കണ്ണൂർ കോൺഗ്രസ് ഓഫിസിന്റെ നിർമാണ പ്രവർത്തനം പൂർത്തീകരിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.

അദ്ദേഹത്തെ പോലെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കന്മാർ വളരെ ചുരുക്കമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ സൂചിപ്പിച്ചു. കണ്ണൂർ ഡി.സി.സി ഓഫിസിന് 'പാച്ചേനി ഭവൻ' എന്ന് നാമകരണം ചെയ്യണമെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രമേയം പാസാക്കി. പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിഷാദ് ആലംകോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഗ്ലോബൽ നേതാക്കന്മാരായ മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, നാഷനൽ കമ്മിറ്റി നേതാക്കന്മാരായ ശങ്കർ എളംകൂർ, സിദ്ദീഖ് കല്ലൂപ്പറമ്പൻ, റഹ്മാൻ മുനമ്പത്ത്, ശ്രീജിത് കോലോത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്‌യ കൊടുങ്ങല്ലൂർ, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ജില്ല ഭാരവാഹികളായ സലിം ആർത്തിയിൽ, ഷാജി മഠത്തിൽ, സജീർ പൂന്തുറ, അജയൻ ചെങ്ങന്നൂർ, കെ.കെ. തോമസ്, സലാം ഇടുക്കി, ഷുകൂർ ആലുവ, സോണി തൃശൂർ, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, ബൈജു കണ്ണൂർ, ഷിജു കോട്ടയം, വിനേഷ് ഒതായി, ജംഷാദ് തുവൂർ, അബ്ദുൽ കരീം കൊടുവള്ളി, ജയൻ മുസാഹ്മിയ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വല്ലാഞ്ചിറ സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kannur Congress office should be named Satheeshan Pacheni -Riyadh O.I.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.