കനാലിലേക്ക് വാഹനം മറിഞ്ഞ്​ മൂന്ന്​ പേർ മരിച്ചു

അൽജൗഫ്: കനാലിലെ വെള്ളകെട്ടിലേക്ക്​ വാഹനം മറിഞ്ഞ്​ രണ്ട്​ സ്വദേശികളും ഒരു വിദേശിയും മരിച്ചു. രണ്ട്​ പേർ രക്ഷപ്പെട്ടു. ദൗമത്തു ജന്ദലിലെ വാദി ബുഹൈറ ഡിസ്​ട്രിക്​റ്റിൽ​ കൃഷിക്കായി ഉപയോഗിക്കുന്ന കനാലിലേക്കാണ്​ വാഹനം മറിഞ്ഞത്​. ശനിയാഴ്​ച രാവിലെയാണ്​ ദൗമത്തുൽ ജന്ദൽ മേഖല സിവിൽ ഡിഫൻസിന്​ കനാലിലേക്ക്​ വാഹനം വീണ വിവരം ലഭിച്ചതെന്ന്​ ​അൽജൗഫ്​ മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ അബ്​ദുറഹ്​മാൻ അൽദുവൈഹി പറഞ്ഞു.


വാഹനത്തിനുള്ളിൽ അഞ്ച്​ പേരുണ്ടായിരുന്നു. ഒരാൾ സിവിൽ ഡിഫൻസ്​ എത്തുന്നതിന്​ മുമ്പ്​ സ്വയം വാഹനത്തിനുള്ളിൽ നിന്ന്​ പുറത്തുകടന്നു. രണ്ടാമത്തെ ആളെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. തുടർന്ന്​ നടത്തിയ തെരച്ചിലിനിടയിലാണ്​ മൂന്ന്​ പേർ വാഹനത്തിലുള്ളിൽ നാല്​ മീറ്റർ ആഴത്തിൽ മരിച്ച്​ കിടക്കുന്നതായി കണ്ടെത്തിയത്​. മരിച്ചവരിൽ രണ്ട്​ പേർ സ്വദേശിയും ഒരാൾ വിദേശിയുമാണ്​. 14 നും 15 നുമിടയിൽ പ്രായമുള്ളവരാണ്​. രക്ഷപ്പെട്ട രണ്ട്​ പേരുടെ ആരോഗ്യ നില തൃപ്​തികരമാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - kanal accident 3 death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.