????????? ?????? ???????????????????

കഅ്​ബയുടെ കിസ്​വ താഴ്​ത്തി

മക്ക: കഅ്​ബയുടെ കിസ്​വ താഴ്​ത്തിക്കെട്ടി.  കഅ്​ബക്ക്​ താഴെ സ്​ഥാപിച്ച ‘ശാദൂറാൻ’ എന്ന കൊളുത്തുകളിലാണ്​ കിസ്​വ താഴ്​ത്തി കെട്ടിയത്​. ഹജ്ജ്​ വേളയിലെ വർധിച്ച തിരക്കിനിടയിൽ കിസ്​വക്ക്​ കേടുപാടുകൾ സംഭവിക്കാതിരിക്കാനും വൃത്തി കാത്തുസൂക്ഷിക്കാനുമാണ്​ ഒരോ വർഷവും ഹജ്ജ്​ സീസണിൽ കിസ്​വ ഏകദേശം മൂന്ന്​ മീറ്ററോളം ഉയർത്തിക്കെട്ടുന്നത്​. ദുൽഖഅദ്​ 15നാണ്​ കിസ്​വ ഉയർത്തിക്കെട്ടിയത്​. തീർഥാടകർ ഏതാണ്ട്​ തിരിച്ചുപോയ പശ്ചാത്തലത്തിലാണിപ്പോൾ കിസ്​വ ഫാക്​ടറിയിലെ  വിദഗ്​ധർ താ​ഴ്​ത്തികെട്ടിയിരിക്കുന്നത്​.  ത്വവാഫിലേർ​പ്പെട്ടവർക്ക്​ യാതൊരു പ്രയാസവുണ്ടാക്കാത്ത രീതിലാണ്​ കിസ്​വ താഴ്​ത്തി കെട്ടുന്ന ജോലികൾ പൂർത്തിയാക്കിയതെന്ന്​ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്​ളക്​സ്​ മേധാവി  ഡോ. മുഹമ്മദ്​ ബാ ജൗദ പറഞ്ഞു.  
Tags:    
News Summary - Kaaba-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.