ജുബൈൽ നവോദയ സംഘടിപ്പിച്ച പ്രേമരാജ് അനുസ്മരണ യോഗത്തിൽ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ സംസാരിക്കുന്നു
ജുബൈൽ: നവോദയ സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റിയുടെ കേന്ദ്ര പ്രസിഡൻറായും സെക്രട്ടറിയായും രക്ഷാധികാരിയായും ദീർഘകാലം പ്രവർത്തിക്കുകയും, സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ജുബൈൽ നവോദയയുടെ മുഖമായിരുന്ന പ്രേമരാജിെൻറ രണ്ടാം ചരമവാർഷിക അനുസ്മരണം നവോദയ ജുബൈൽ റീജനൽ കമ്മിറ്റി വിപുലമായി സംഘടിപ്പിച്ചു.
നവോദയ പ്രേംരാജ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. നവോദയയുടെ വളർച്ചയ്ക്കും ശക്തിപ്പെടലിനുമായി സഖാവ് പ്രേമരാജ് നൽകിയ സമർപ്പണവും സേവനവും സംഘടനാ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമായി നിലനിൽക്കുമെന്ന് അദ്ദേഹത്തിെൻറ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സെൻട്രൽ എക്സിക്യൂട്ടീവ് അംഗം അജയൻ കണ്ണൂർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം ലക്ഷ്മണൻ കണ്ടമ്പത്ത്, വിജയൻ പാട്ടാക്കര, ഗിരീഷ് നിരാവിൽ, രഞ്ജിത് നെയ്യാറ്റിൻകര, പ്രജീഷ് കോറോത്ത്, നിതീഷ്, സുനിൽ കണ്ണൂർ, അജയ് കണ്ണോത്ത്, ജയൻ കാലായി എന്നിവർ ചടങ്ങിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം ഒ.എം. പ്രിനീദ് സ്വാഗതം ആശംസിച്ചു. നവോദയ പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.