ജുബൈൽ: ജുബൈൽ മലയാളി സമാജം ലേഡീസ് വിങ്ങും കിംസ് ആശുപത്രിയും സംയുക്തമായി അന്താരാഷ്ട്ര നഴ്‌സസ് ദിനം വിപുലമായി ആഘോഷിച്ചു. കിംസ് ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യമേഖലയിലെ പ്രമുഖരും നിരവധി നഴ്‌സുമാരും പങ്കെടുത്തു.
ലേഡീസ് വിങ് പ്രസിഡൻറ് ആശ ബൈജു അധ്യക്ഷത വഹിച്ചു. കിംസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ജോയ്‌സി ഉദ്ഘാടനം ചെയ്തു. ജുബൈൽ ജനറൽ ആശുപത്രി, അൽമന ആശുപത്രി, റോയൽ കമീഷൻ ആശുപത്രി, മുവാസത്ത് ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാരും വിവിധ സ്ഥാപനങ്ങളിലെ ഇൻഡസ്ട്രിയൽ നഴ്‌സുമാരും പരിപാടിയിൽ സംബന്ധിച്ചു.
നഴ്‌സുമാരായ ലിനി, ധന്യ, എൽസി, മറിയാമ്മ, ബിബി, ചിത്രലേഖ, പ്രദീപ്, ജിനീഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. നഴ്‌സിങ് മേഖലയിലെ തങ്ങളുടെ അനുഭവങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും ഇവർ സദസുമായി പങ്കുവെച്ചു. ആഘോഷത്തിെൻറ ഭാഗമായി കേക്ക് മുറിക്കുകയും നഴ്‌സുമാർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങളായ ശരണ്യ, ഫാത്തിമ, ഫരീദ, ബിനു, മഞ്ജു, ഗീതു, ഷൈഖാ, എൽസി, ധന്യ, ബിബി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി. മലയാളി സമാജം പ്രസിഡൻറ് ബൈജു അഞ്ചൽ, സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ, മുബാറക്, വൈസ് പ്രസിഡൻറ് എബി ജോൺ, ഷജീർ തച്ചൻപാറ, നവീൻ എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. ലേഡീസ് വിങ് സെക്രട്ടറി നീതു രാജേഷ് സ്വാഗതവും സിനി സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.