ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് ഓണാഘോഷം
ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഓണാഘോഷം നടത്തി
ജുബൈൽ: ഓണക്കാലത്തിെൻറ ഓർമച്ചെപ്പ് തുറന്ന് പൂക്കളവും നിറപറയും നിലവിളക്കും പൂവിളികളുമായി ജുബൈൽ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളത്തിെൻറ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഷാജുദ്ദീൻ നിലമേൽ മാവേലിയായി വേദിയിലെത്തി.
സാംസ്കാരിക സമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് ഇർഷാദ് മുഹമ്മദ്, വൈസ് പ്രസിഡൻറ് ഹാഷിർ, ശാന്തി രേഖ, സമീറ പ്രവീൺ, എൻ. സനിൽ കുമാർ, സഫയർ മുഹമ്മദ്, ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു.നഹാസ്, ജിഷ എന്നിവരുടെ നിയന്ത്രണത്തിൽ നടന്ന കലാപരിപാടികളിൽ ജയൻ തച്ചമ്പാറ എഴുതി ചിട്ടപ്പെടുത്തിയ ഓട്ടൻതുള്ളൽ പ്രധാന ആകർഷണമായി. ചുരുങ്ങിയ ദിവസത്തെ പരിശീലനം കൊണ്ട് കൊച്ചു കലാകാരിയായ അലീന വേദിയിൽ അവതരിപ്പിച്ച തുള്ളൽ പ്രകടനം സദസ്സിെൻറ വലിയ കൈയടി നേടി. ഫാത്തിമ, തോമസ്, ഹാഷിർ, സിന്റോ എന്നിവരും തുള്ളൽ വേദിയിൽ അണിനിരന്നു.
ഫാത്തിമയുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച തിരുവാതിരയും ക്ലബ്ബ് അംഗങ്ങൾ അണിനിരന്ന സംഘഗാനവും കുട്ടികളുടെയും മുതിർന്നരുടെയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സോണിയ, ജിഷ ജാഫർ എന്നിവരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഓണക്കളികളും നടന്നു. ജയൻ തച്ചമ്പാറ, ഫാത്തിമ, ഹാഷിർ, ശിവദാസ്, റിയാസ്, തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.