റിയാദ്: ഇന്ത്യയുമായുള്ള തൊഴിൽ സഹകരണ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന സൽമാൻ രാജാവിെൻറ അസാന്നിധ്യത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യ^സൗദി തൊഴിൽ സഹകരണ കരാറിന് അംഗീകാരം നൽകിയത്.
2017 മെയ് 23^ന് ഇരു രാജ്യങ്ങളും റിയാദിൽ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിൽ സൗദി തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. അലി അൽ ഗഫീസ് സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നുവെന്ന് വാർത്താവിനിമയ മന്ത്രി ഡോ. അവാദ് അൽ അവാദ് പറഞ്ഞു.
സൗദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ വിദേശ മന്ത്രാലയവുമാണ് ധാരണാപത്രത്തിൽ നേരത്തെ ഒപ്പു വെച്ചിരുന്നത്. ഇതിനുള്ള അന്തിമ അംഗീകാരമാണ് മന്ത്രിസഭ തിങ്കളാഴ്ച്ച നൽകിയത്.
തൊഴിൽ സഹകരണ ധാരണക്ക് സൗദി ശൂറ കൗൺസിൽ 2016 ഏപ്രിൽ മൂന്നിന് ശിപാർശ ചെയ്‌തിരുന്നു.
മന്ത്രിസഭ അംഗീകാരത്തിെൻറ ഭാഗമായി പ്രത്യേക രാജ വിജ്ഞാപനം പുറത്തിറക്കിയതായും തീരുമാനത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് കൂടുതൽ സാധാരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് പുതിയ കരാർ ഉപകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.