വി.എം. കുട്ടിയുടെ വിയോഗത്തിൽ ജിദ്ദ മാപ്പിളകല അക്കാദമി അനുശോചിച്ചു

ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം. കുട്ടിയുടെ വേര്‍പാടില്‍ കേരള മാപ്പിളകല അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ ആദ്യസ്ഥാനത്തുതന്നെ ഇടംപിടിച്ചയാളായിരുന്നു വി.എം. കുട്ടിയെന്ന്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സ്വദേശത്തും വിദേശത്തുമായി നിരവധി സദസ്സുകളില്‍ സഹൃദയലോകത്തെ മാപ്പിളപ്പാട്ടിലൂടെ ആനന്ദഭരിതരാക്കിയ കലാകാരനായിരുന്നു അദ്ദേഹം. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തി​െൻറ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹൃദയര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡൻറ്​ കെ.എൻ.എ. ലത്തീഫ്, ആക്ടിങ്​ സെക്രട്ടറി റഊഫ് തീരൂരങ്ങാടി, ട്രഷറർ ഹസ്സൻ കൊണ്ടോട്ടി എന്നിവർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അനുശോചിച്ചു

ജിദ്ദ: മാപ്പിളപ്പാട്ട് ഗായകനും രചയിതാവും ഗ്രന്ഥകാരനുമായ ഡോ. വി.എം. കുട്ടിയുടെ നിര്യാണത്തിൽ കൊണ്ടാട്ടി സെൻറർ ജിദ്ദ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കാൻ പ്രയത്നിച്ച കലാകാരനായിരുന്നു വി.എം. കുട്ടിയെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Jeddah Mappilakala Academy condoles on the death of vm kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.