???:????????????? ?????-?????????? ??? ?????? ???? ????? ?????? ???? ??????? ??.??. ?????????, ????? ??????? ??? ???? ??????? ?????? ????????????

ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ ജംബോ സർവിസ്; ആദ്യ യാത്രക്കാർക്ക് സ്നേഹവിരുന്നൊരുക്കി

ജിദ്ദ: അഞ്ച് വർഷത്തിന് ശേഷം പുന:രാരംഭിക്കുന്ന എയർ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ വിമാന സർവിസി​െൻറ ആദ്യയാത്ര ആഘോ ഷമാക്കി ജിദ്ദ പ്രവാസികൾ. വ്യവസായിയും ജിദ്ദ നാഷനൽ ആശുപത്രി (െജ.എൻ.എച്ച്) മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി വി മാനത്തിലെ ആദ്യ യാത്രക്കാർക്കും എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കും സ്നേഹവിരുന്നൊരുക്കി. ഫെബ്രുവരി 16നാണ് വിമാനത്തിന് ‍റെ ആദ്യയാത്ര.

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വീണ്ടും ജംബോ വിമാന സർവിസ് ആരംഭിക്കാൻ സാധിച്ചതിൽ തങ്ങൾക്ക ് സന്തോഷമുണ്ടെന്നും എയർ ഇന്ത്യയുടെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടെന്ന നിലക്ക് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ട് സർവിസുകൾ എന്നത് നാലായി വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത എയർ ഇന്ത്യ സൗദി വെസ്റ്റേൺ റീജനൽ മാനേജർ പ്രഭു ചന്ദ്രൻ പറഞ്ഞു.

മറ്റ് എയർലൈൻസ് കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളും സൗജന്യ ലഗേജ് പരിധി എക്കണോമി ക്ലാസിൽ 45 കിലോയും എയർ ഇന്ത്യയുടെ പ്രത്യേകതകളാണെന്നും അദ്ദേഹം പറഞ്ഞു.

ജെ.എൻ.എച്ചി​െൻറയും എയർ ഇന്ത്യയുടേയും പേരുകൾ രേഖപ്പെടുത്തിയ കേക്ക് വി.പി. മുഹമ്മദലിയും പ്രഭു ചന്ദ്രനും ചേർന്ന് മുറിച്ചു. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മറ്റ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, കോഴിക്കോട് വിമാനത്തവാള പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചവർ, ജിദ്ദയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസിന് വേണ്ടി ശ്രമങ്ങൾ നടത്തിയവർ, മാധ്യമ പ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ വി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിമാനത്താവള വികസനത്തിനായി ശബ്ദമുയർത്തുന്ന മലബാർ ഡെവലപ്മ​െൻറ് ഫോറം പോലുള്ള കൂട്ടായ്മകൾക്കും മറ്റു രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകൾക്കും ജനപ്രതിനിധികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. എയർ ഇന്ത്യ എയർപോർട്ട് മാനേജർ മുഹമ്മദ് ഫിയാസ്, അഹമ്മദ് പാളയാട്ട്, വി.കെ.എ. റഊഫ്, കെ.ടി.എ. മുനീർ, ടി.എം.എ. റഊഫ്, അബൂബക്കർ അരിമ്പ്ര, അബ്ദുൽ മജീദ് നഹ, ഷിബു തിരുവനന്തപുരം, ബേബി നീലാംബ്ര, ജലീൽ കണ്ണമംഗലം, സലീം മുല്ലവീട്ടിൽ, നിസാം മമ്പാട്, കബീർ കൊണ്ടോട്ടി, സലാഹ് കാരാടൻ, മുസാഫിർ എന്നിവർ സംസാരിച്ചു. ടി.പി. ഷുഹൈബ് സ്വാഗതവും വി.പി. ഷിയാസ് നന്ദിയും പറഞ്ഞു. അഷ്‌റഫ് പട്ടത്തിൽ പരിപാടികൾ നിയന്ത്രിച്ചു.

16ന് രാത്രി 11.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന ആദ്യ സർവിസിൽ വളരെ കുറഞ്ഞ സീറ്റുകൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് എയർ ഇന്ത്യ മാനേജ്‌മ​െൻറ് പ്രതിനിധികൾ അറിയിച്ചു.

Tags:    
News Summary - jeddah-kozhikode air india jumbo service -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.