ജിദ്ദ ഹജ്ജ് വെൽെഫയർ ഫോറം സംഘടിപ്പിച്ച വളന്റിയർ സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന ചരിത്രം പേറുന്ന ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർമാർ ഇപ്രാവശ്യത്തെ ഹജ്ജ് സേവനത്തിനായി സന്നദ്ധമായിക്കഴിഞ്ഞു. ശറഫിയ അൽഫദൽ ഓഡിറ്റോറിയത്തിൽ നടന്ന വളന്റിയർ സംഗമം ഷെയ്ഖ് അബ്ദുൽറഹ്മാൻ യൂസുഫ് അൽ ഫദ്ൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രം അദ്ദേഹം അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ചെമ്പൻ അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി. വളന്റിയർമാർ ഉൾക്കൊള്ളേണ്ടതും നിസ്വാർഥ സേവനത്തിന് ഉതകുന്ന ആത്മീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ ശിഹാബ് സലഫി, കെ.എം. അനീസ്, കെ.ടി അബൂബക്കർ, ഷാഫി മജീദ് എന്നിവർ അവതരിപ്പിച്ചു. കോഓഡിനേറ്റർ സി.എച്ച് ബഷീർ ,സക്കീർ ഹുസൈൻ എടവണ്ണ, സഫറുള്ള മുല്ലോളി, അബ്ദുൽ മജീദ് നഹ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, മുംതാസ് അഹ്മദ്, അലി തേക്കുതോട്, ജലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഫോറം സ്ഥാപകാംഗങ്ങളായ ചെമ്പൻ മൊയ്തീൻ കുട്ടി, വി.കെ റഊഫ്, കെ.പി മുഹമ്മദ് കുട്ടി, കുഞ്ഞാവുട്ടി എ. ഖാദർ, കുട്ടി മൗലവി, ചെമ്പൻ അബ്ബാസ്, അഹ്മദ് പാറക്കൽ, ഫോറത്തിന്റെ മുൻകാല ഭാരവാഹികളായ എൻ. മുഹമ്മദ് കുട്ടി, സി.വി അബൂബക്കർ കോയ, വണ്ടൂർ അബ്ദുൽറഹ്മാൻ, ഹമീദ് പന്തല്ലൂർ, മൊയ്തീൻ കാളികാവ്, അൻഷാദ് മാഷ്, അഷ്റഫ് അലി, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, നാസർ ചാവക്കാട്, പി.എം.എ ജലീൽ, സഹൽ തങ്ങൾ, എ.കെ സൈതലവി, മാമദു പൊന്നാനി, കെ.ടി മുസ്തഫ പെരുവള്ളൂർ, അബ്ദുൽ റബ്ബ്, വിജാസ് ഫൈസി എന്നിവരെയും ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയേകുന്ന ഇന്ത്യൻ സമൂഹത്തെയും കോൺസുലേറ്റ് അധികൃതരേയും സംഗമം നന്ദിപൂർവം സ്മരിച്ചു. മരിച്ചുപോയ മുൻകാല ഫോറം നേതാക്കളായ ഫാറൂഖ് ശാന്തപുരം, കല്ലട കുട്ടിഹസ്സൻ, വല്ലാഞ്ചിറ മുഹമ്മദലി, കെ.ടി.എം കുട്ടി, സുബൈർ മൗലവി എന്നിവരെ പ്രാർഥനയിൽ സ്മരിച്ചു. ജനറൽ സെക്രട്ടറി ഫവാസ് ഹമീദ് കടപ്രത്ത് സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ കാളികാവ് നന്ദിയും പറഞ്ഞു. ഉബൈദ് തങ്ങൾ ഖിറാഅത്ത് നടത്തി. നൗഷാദ് അടൂർ, അസ്ഹാബ് വർക്കല, നാസർ കാടാമ്പുഴ, അഫ്സൽ പാണക്കാട്, അഷ്റഫ് വടക്കേക്കാട്, നഈം മുക്കം, ശഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.