റിയാദ്: ബത്ഹയിലെ പ്രമുഖ ആതുരാലയമായ സഫ മക്ക പോളിക്ലിനിക്കിൽ അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഫഹദ് അൽ അനൈസി, ഡോ. ബാലകൃഷ്ണൻ, നഴ്സിങ് ഹെഡ് ബുഷറ മോൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഡോ. ബാലകൃഷ്ണൻ, ഡോ. അബ്ദുൽ അസീസ് ലബ്ബ, ഫഹദ് അൽ അനൈസി, നഴ്സിങ് സ്റ്റാഫുകളായ ഷൈമ, ഹേമ, ഷരീഫ എന്നിവർ ചടങ്ങിൽ നഴ്സുമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചു.
ഡോ. തമ്പാൻ, ഡോ. അനിൽ, ഡോ. ഷാജി നാരായണൻ, ഡോ. രഹന, ഡോ. മിനി, ഡോ. റഹ്മ, ഡോ. ലുബ്ന, ഡോ. തസ്ലീന, ഡോ. പീർ മുഹമ്മദ്, അഡ്മിനിസ്ട്രേഷൻ ജീവനക്കാരായ മുഹമ്മദ് അൽ നഹ്ദി, മനാൽ അൽ അനൈസി, നഴ്സുമാരായ സുറുമി, പുഷ്പ, അഫ്‌നാൻ, ഷിേൻറാ, ബ്ലെസ്സി, സുമയ്യ, അലീന, ജോമോൾ, മാനേജ്‌മെൻറ് പ്രതിനിധികളായ ജാബിർ അരിക്കുഴിയൻ, ഇല്യാസ് മറുകര എന്നിവർ സംബന്ധിച്ചു.
സ്റ്റാഫ് അംഗങ്ങളായ അബ്ദുൽ മജീദ്, മുസബ്ബിർ, സക്കീർ ചോലക്കൽ, ശിഹാബ് പാങ്ങ്, ശിഹാബ് ചോലക്കൽ, അലി ഫൈസി, ജംഷീർ എന്നിവരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന നിസ്തുലമായ സേവനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ക്ലിനിക്കിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.