ഇന്ത്യൻ കോൺസുലേറ്റ് ജൂൺ മാസ സന്ദർശന തീയതികൾ പ്രഖ്യാപിച്ചു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​െൻറ​യും വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ലി​െൻറ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ളും സ്ഥ​ല​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ സ​ന്ദ​ർ​ശ​നം ജൂ​ൺ അ​ഞ്ചി​ന്​ യാം​ബു​വി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യാം​ബു ടൗ​ണി​ലെ കൊ​മേ​ഴ്‌​സ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ‘ഹ​യാ​ത്ത് റ​ദ്‌​വ’ ഹോ​ട്ട​ലി​ൽ വെ​ച്ചാ​യി​രി​ക്കും ഈ ​ക്യാ​മ്പ് ന​ട​ക്കു​ക. തു​ട​ർ​ന്ന് ജൂ​ൺ 12ന്​ ​മ​ദീ​ന വി.​എ​ഫ്.​എ​സ് സെൻറ​റി​ലും കോ​ൺ​സു​ലേ​റ്റ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും. ജൂ​ൺ 20ന്​ ​ജി​സാ​ൻ, അ​ബ​ഹ, ത​ബൂ​ക്ക് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ വി.​എ​ഫ്.​എ​സ് സെൻറ​റു​ക​ളി​ലും ഒ​രേ​സ​മ​യം സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​കു​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ന്ദ​ർ​ശ​നം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്ക് കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് നേ​രി​ട്ട് സേ​വ​ന​ങ്ങ​ൾ കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. വി​വി​ധ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ അ​റ്റ​സ്​​റ്റേ​ഷ​ൻ (സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ), പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളു​ള്ള അ​ത​ത് മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന തീ​യ​തി​ക്ക് തൊ​ട്ടു​മു​മ്പു​ള്ള ഏ​ഴ് ദി​വ​സ​ങ്ങ​ൾ​ക്ക​കം വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ലി​െൻറ ഔ​ദ്യോ​ഗി​ക ലി​ങ്ക് (https://services.vfsglobal.com/sau/en/ind/book-an-appointment) വ​ഴി മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്കേ​ണ്ട​താ​ണ്.

‘ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യ മു​ൻ​ഗ​ണ​ന’ എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​പ്പോ​യി​ൻ​റ്​​മെൻറു​ക​ൾ അ​നു​വ​ദി​ക്കു​ക. മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്ത അ​പേ​ക്ഷ​ക​രെ മാ​ത്ര​മേ ക്യാ​മ്പി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ​വെ​ന്നും, സൗ​ദി അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള എ​ല്ലാ നി​യ​മ​പ​ര​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വൂ എ​ന്നും കോ​ൺ​സു​ലേ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Indian Consulate announces June visit dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.