ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലവും സൗദി സാമൂഹിക വികസ മന്ത്രാലയം ജിദ്ദ ഓഫീസ് മേധാവി ഫഹദ് റഷീദ് ബിൻ റഖൂശും ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ കോൺസുൽ ജനറൽ സൗദി സാമൂഹിക വികസ മന്ത്രാലയം ജിദ്ദ ആസ്ഥാനം സന്ദർശിച്ചു
ജിദ്ദ: മക്ക മേഖല മാനവവിഭവശേഷി, സാമൂഹിക വികസ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം സന്ദർശിച്ചു. ജിദ്ദയിലെ ആസ്ഥാനത്തെത്തിയ കോൺസുൽ ജനറലിനെയും സംഘത്തെയും മാനവ വിഭവശേഷി സാമൂഹിക വികസന ഓഫീസ് മേധാവി ഫഹദ് റഷീദ് ബിൻ റഖൂശ് സ്വീകരിച്ചു.
സ്വീകരണ വേളയിൽ പൊതു താൽപ്പര്യമുള്ള, പ്രത്യേകിച്ച് തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഇരുവരും ചർച്ച നടത്തി. ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി മാനവ വിഭവശേഷി സാമൂഹിക വികസന ഓഫീസിന്റെ പിന്തുണക്ക് കോൺസുൽ ജനറൽ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.